29
Aug 2024
Thu
29 Aug 2024 Thu
class 7 girl collapsed in school during sprint dies

സ്കൂളിലെ ഓട്ടമൽസരത്തിനിടെ കുഴഞ്ഞ് വീണ ഏഴാം ക്ലാസുകാരി മരിച്ചു. കോട്ടയം ആർപ്പൂക്കര സെൻ്റ് ഫിലോമിന ഗേൾസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയും കോട്ടയം കരിപ്പത്തട്ട് ചേരിക്കൽ നാഗംവേലിൽ ലാൽ സി ലൂയിസിൻ്റെ മകളുമായ ക്രിസ്റ്റൽ ( കുഞ്ഞാറ്റ) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ ദിവസം സ്കൂളിലെ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്നതിനിടയിലാണ് ക്രിസ്റ്റൽ കുഴഞ്ഞ് വീണത്. തുടർന്ന് കോട്ടയം ഐസിഎച്ചിൽ പ്രവേശിപ്പിക്കുകയും വെൻ്റിലേറ്ററിൽ ചികിൽസയിൽ കഴിയുന്നതിനിടെ ഇന്ന് മരിക്കുകയുമായിരുന്നു.