08
Oct 2023
Wed
08 Oct 2023 Wed

ആലപ്പുഴയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൈനകരി പഞ്ചായത്തില്‍ ചേന്നങ്കരി ചാലച്ചിറ വീട്ടില്‍ ആര്‍ നിരഞ്ജനയാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയെത്തിയ നിരഞ്ജന മുറിയില്‍ നിന്ന് പുറത്തുവരാത്തതിനെ തുടര്‍ന്ന് നോക്കുമ്പോഴാണ് കുട്ടിയെ ചലനമറ്റ നിലയില്‍ കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുത്തശ്ശി മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ബന്ധുക്കളെ വിളിച്ചുവരുത്തി ഉടന്‍ കൈനകരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കുട്ടമംഗം എസ്എന്‍ഡി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക