08
May 2024
Sun
08 May 2024 Sun
class eight boy sexually assaulted by classmates by inserting stick

ഡല്‍ഹിയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ മലദ്വാരത്തിലൂടെ സഹപാഠികള്‍ കമ്പ് കുത്തിക്കയറ്റി. ആക്രമണത്തില്‍ കുട്ടിയുടെ കുടല്‍ തകര്‍ന്നു. കടുത്ത വയറുവേദനയെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ആക്രമണവിവരം പുറത്തറിയുന്നത്. (class eight boy sexually assaulted by classmates by inserting stick)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുടല്‍മാല തകര്‍ന്ന കുട്ടിയെ ഉടന്‍ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. മാര്‍ച്ച് 18നായിരുന്നു സഹപാഠികള്‍ കുട്ടിയെ ആളൊഴിഞ്ഞ ഇടത്തേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം വിവസ്ത്രനാക്കുകയും മര്‍ദ്ദിച്ചശേഷം മലദ്വാരത്തിലൂടെ കമ്പ് കുത്തിക്കയറ്റുകയും ചെയ്തത്.

വിവരം പുറത്തുപറഞ്ഞാല്‍ വീണ്ടും ആക്രമിക്കുമെന്ന് സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെ ഭയപ്പെട്ട കുട്ടി വിവരം പുറത്തുപറഞ്ഞില്ല. എന്നാല്‍ 10 ദിവസം വേദന സഹിച്ചുകഴിഞ്ഞു കുട്ടി കടുത്ത വേദന തുടങ്ങിയതോടെയാണ് അമ്മയോട് പരാതിപ്പെടുന്നത്.

ആദ്യ ശസ്ത്രക്രിയ കഴിഞ്ഞു ഒരു മാസത്തോളം നീണ്ട ആശുപത്രിവാസത്തിനുശേഷം വീട്ടില്‍ തിരിച്ചെത്തിയ കുട്ടി വിശ്രമത്തിലാണ്. മൂന്നു മാസം കഴിഞ്ഞാല്‍ അടുത്ത ശസ്ത്രക്രിയ വേണ്ടിവരും. കുറ്റക്കാരായ കുട്ടികള്‍ക്കെതിരേ സ്‌കൂളിന്റെ ഭാഗത്തുനിന്നും നിയമപരമായും നടപടി സ്വീകരിക്കണമെന്ന് ആക്രമിക്കപ്പെട്ട കുട്ടിയുടെ മാതാവ് ആവശ്യപ്പെട്ടു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക