23
Jan 2025
Fri
23 Jan 2025 Fri
class four student dies after bus run over her

നാലാം ക്ലാസ് വിദ്യാര്‍ഥിനി ബസ്സിനടിയില്‍പെട്ട് മരിച്ചു. തിരുവനന്തപുരം മടവൂര്‍ ഗവ. എല്‍ പി സ്‌കൂള്‍ വിദ്യാര്‍ഥിനിയായ കൃഷ്‌ണേന്ദുവാണ് മരിച്ചത്. വൈകീട്ട് സ്‌കൂളില്‍ നിന്ന് മടങ്ങിവന്ന കൃഷ്‌ണേന്ദു ബസ്സില്‍ നിന്നിറങ്ങി മുന്നോട്ടുനടക്കുമ്പോള്‍ കാല്‍ തെന്ന് ബസ്സിന്റെ അടിയിലേക്ക് വീഴുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതോടെ ബസ്സിന്റെ പിന്‍ചക്രം കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ഉടന്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം നാളെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വിട്ടുനല്‍കും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക