30
Nov 2023
Thu
30 Nov 2023 Thu

ഈ പയ്യന്‍ നിസാരക്കാരനല്ല. മൂന്നാം ക്ലാസില്‍ പഠിക്കുന്നു. പക്ഷേ എഴുതിയതോ മഹാത്മാഗാന്ധിയുടെ എക്‌സ്പീരിയന്‍സ് വിത്ത് ട്രൂത്ത് എന്ന ബൃഹദ് ഗ്രന്ഥവും. അത് കൈകൊണ്ട് എഴുതിയിരിക്കുന്നു ഈ പയ്യന്‍. പേര് ആദിഷ്. വേറെയുമുണ്ട് ഒരു പ്രത്യേകത. തല തിരിച്ചാണ് ഇത് എഴുതിയിരിക്കുന്നത്. നമുക്ക് വായിക്കണമെങ്കില്‍ ഒരു മിറര്‍ വയ്ക്കണം. കണ്ണാടിയില്‍ നോക്കിയാല്‍ മാത്രമേ ഇത് വായിക്കാന്‍ പറ്റുകയുള്ളൂ. പക്ഷേ ആതീഷിന് തലതിരിച്ച് എഴുതാന്‍ മാത്രമല്ല തലതിരിച്ചു വായിക്കാനും പ്രത്യേക കഴിവാണുള്ളത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചെറുപ്പത്തിലെ തലതിരിച്ചു എഴുതുന്നത് കണ്ടു രക്ഷിതാക്കള്‍ ഗുണദോഷിക്കുമായിരുന്നു. പക്ഷേ ഇവന് തലതിരിച്ചു എഴുതാന്‍ പ്രത്യേകമായ കഴിവുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ അവര്‍ പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങി. മഹേഷ് മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴേക്കും എക്‌സ്പീരിയന്‍സ് വിത്ത് ട്രൂത് വായിക്കുക മാത്രമല്ല എഴുതുകയും ചെയ്തു. കയ്യെഴുത്തു പ്രതിയുമായി ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ എത്തിയിരിക്കുകയാണ് കൊല്ലം പാരിപ്പള്ളി സ്വദേശികളായ ആദിഷും മാതാപിതാക്കളും.