“അമ്മാതിരി കമന്റൊന്നും വേണ്ട’; പ്രസംഗം നന്നായി എന്ന് പറഞ്ഞ അവതാരകയോട് ക്ഷുഭിതനായി മുഖ്യമന്ത്ര
|
തിരുവനന്തപുരം: മുഖാമുഖം പരിപാടിയിൽ അവതാരകയോട് ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് ശേഷം വളരെ നല്ല പ്രസംഗം കാഴ്ചവച്ചതിന് നന്ദിയെന്ന് അവതാരക പറഞ്ഞപ്പോൾ അമ്മാതിരി കമന്റ് ഒന്നും വേണ്ട എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അമ്മാതിരി കമന്റ് വേണ്ട, നിങ്ങൾ അടുത്തയാളെ വിളിച്ചാൽ മതിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ന്യൂനപക്ഷ വിഭാഗങ്ങളുമായുള്ള കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ക്ഷോഭിച്ചത്.
‘അമ്മാതിരി കമന്റൊന്നും വേണ്ട. നിങ്ങള്‍ ആളെ വിളിക്കുന്നെങ്കില്‍ ആളെ വിളിച്ചാല്‍ മതി’യെന്ന് മുഖ്യമന്ത്രി ക്ഷോഭത്തോടെ പറഞ്ഞു. എല്ലാവരും കാലത്തു തന്നെ എത്തിയത് അങ്ങേയറ്റം സന്തോഷം പകരുന്നതാണ് എന്നു പറഞ്ഞു കൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിക്കുന്നത്.
ഇതിനു പിന്നാലെയാണ് അവതാരക പ്രസംഗത്തിന് മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞത്. രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ ആക്രമിക്കപ്പെടുന്നത് അടക്കമുള്ള വിഷയങ്ങളാണ് മുഖ്യമന്ത്രി പ്രസംഗത്തില്‍ പരാമര്‍ശിച്ചത്.


