മുഖ്യമന്ത്രി ഇന്ന് പുതുപ്പള്ളിയില്‍, രണ്ട് പ്രചാരണയോഗങ്ങളില്‍ പ്രസംഗിക്കും
|
കോട്ടയം: ഇടതു മുന്നണി സ്ഥാനാര്‍ഥി ജെയ്ക് സി തോമസിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പുതുപ്പള്ളിയിലെത്തും. ആദ്യ ഘട്ടത്തില്‍ മണ്ഡലത്തിലെ രണ്ടിടങ്ങളില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രസംഗിക്കും. ഇന്ന് ഉച്ചയ്ക്ക് കോട്ടയത്ത് എത്തുന്ന മുഖ്യമന്ത്രി സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ തിരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ പങ്കെടുക്കും. വൈകുന്നേരം നാലിന് പുതുപ്പള്ളിയിലും അഞ്ചരയ്ക്ക് അയര്‍ക്കുന്നത്തും പൊതുസമ്മേളനങ്ങളില്‍ പങ്കെടുക്കും. വിവാദ വിഷയങ്ങളിലുള്ള മുഖ്യമന്ത്രിയുടെ പരസ്യ പ്രതികരണം പുതുപ്പള്ളിയിലുണ്ടാകുമോയെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. മുഖ്യമന്ത്രി പിണറായി വിജയന്‍ പുതുപ്പള്ളിയിലെത്തുന്നത് ഇടതു ക്യാമ്പിന് ഏറെ ആത്മവിശ്വാസം നല്‍കുമെന്നാണ് വിലയിരുത്തല്‍.
ആഗസ്റ്റ് 30ന് ശേഷം മുഖ്യമന്ത്രി മണ്ഡലത്തില്‍ വീണ്ടും എത്തിയേക്കും. ആവേശോജ്ജ്വലമായ പ്രചാരണമാണ് പുതുപ്പള്ളിയില്‍ നടക്കുന്നത്. മന്ത്രി വി എന്‍ വാസവന്റെ മേല്‍നോട്ടത്തിലാണ് പ്രചാരണ പരിപാടികള്‍. മന്ത്രിമാരും ജനപ്രതിനിധികളും ജെയ്ക് സി തോമസിനു വേണ്ടി മണ്ഡലത്തിലുണ്ട്.
പികെ ശ്രീമതിയുടെ നേതൃത്വത്തില്‍ നടന്ന മഹിളാ പ്രവര്‍ത്തകരുടെ ജാഥ മണ്ഡലത്തെ ഇളക്കി മറിച്ചിരിക്കുകയാണ്. ഏ!ഴ് മത്സരാര്‍ത്ഥികള്‍ ഉള്ള തെരഞ്ഞെടുപ്പില്‍ ജെയ്ക് സി തോമസും യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനുമാണ് നേരിട്ട് ഏറ്റുമുട്ടുന്നത്.





