സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി വീണയുടെ ലോക്കര്‍ തുറന്നു പരിശോധിക്കാന്‍ ഇ ഡി. എച്ച്ഡിഎഫ്‌സി ബാങ്കിലെ ലോക്കറാണ് പരിശോധിക്കുക. ലോക്കറുള്ള അക്കൗണ്ട് ഇ ഡി മരവിപ്പിച്ചിരുന്നു.
|
മരവിപ്പിച്ച അക്കൗണ്ടിലുണ്ടായിരുന്നത് ഒന്നര ലക്ഷം രൂപയായിരുന്നു.
തെളിവുകള്‍ പരിശോധിച്ച ഇ ഡി വീണയെ വിളിച്ച് വരുത്തി ചോദ്യം ചെയ്യാനുള്ള നീക്കത്തിലേക്ക് കടക്കുകയാണ്. ഡയറക്ടറേറ്റില്‍ മറുപടി ലഭിക്കുന്നത് അനുസരിച്ച് നോട്ടീസ് നല്‍കാനാണ് തീരുമാനം. റെയ്ഡില്‍ പിടിച്ചടുത്ത രേഖകള്‍ പരിശോധിച്ചതിന് പിന്നാലെയാണ് ചോദ്യം ചെയ്യാനുള്ള നീക്കം. ഇതിനിടെയാണ് വീണയുടെ ലോക്കര്‍ തുറന്ന് പരിശോധിക്കാന്‍ ഇഡി തീരുമാനിച്ചിരിക്കുന്നത്.
സിഎംആര്‍എല്‍ അപ്പീല്‍ നാളെ പരിഗണിക്കും
ഇ ഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. അപ്പീലില്‍ അന്തിമ വിധി വരും വരെ തുടര്‍നടപടികള്‍ വിലക്കണമെന്നാണ് ആവശ്യം. അപ്പീലില്‍ അന്തിമ ഉത്തരവ് വരും വരെ പരിശോധന, ചോദ്യംചെയ്യല്‍ അടക്കമുള്ള നടപടികള്‍ നിര്‍ത്തി വയ്ക്കണം, ഇതിനായി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണം എന്നുമാണ് ആവശ്യം. തെളിവുകള്‍ പരിശോധിച്ച ഇ ഡി വീണയെ വിളിച്ച് വരുത്തി ചോദ്യം ചെയ്യാനുള്ള നീക്കത്തിലേക്ക് കടക്കുകയാണ്. ഡയറക്ടറേറ്റില്‍ മറുപടി ലഭിക്കുന്നത് അനുസരിച്ച് നോട്ടീസ് നല്‍കാനാണ് തീരുമാനം.
ALSO READ: എസ്എഫ്‌ഐ നേതാക്കളായിരുന്ന ആര്‍ഷോയും വിദ്യയും വിവാഹിതരാവുന്നു
റെയ്ഡില്‍ പിടിച്ചടുത്ത രേഖകള്‍ പരിശോധിച്ചതിന് പിന്നാലെയാണ് ചോദ്യം ചെയ്യാനുള്ള നീക്കം. വീണയ്ക്ക് പുറമെ സിഎംആര്‍എലില്‍ നിന്ന് പണം കൈപ്പറ്റിയ മറ്റുളളവരിലേക്കും അന്വേഷണം ഉണ്ടാകുമെന്ന് ഇഡി വാര്‍ത്തകുറിപ്പില്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്ക് നോട്ടീസ് നല്‍കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
റെയ്ഡില്‍ കണ്ടെടുത്ത ഡയറിയിലെ മറ്റ് പേരുകളെ കേന്ദ്രീകരിച്ചും തെളിവ് ശേഖരണം തുടങ്ങി. 2019-ല്‍ ക്ലോസ് ചെയ്ത വീണയുടെ അബുദാബി ബാങ്ക് അക്കൗണ്ടും ഇ ഡിയുടെ അന്വേഷണ പരിധിയിലാണ്. അക്കൗണ്ട് വഴിയുള്ള ഇടപാടുകള്‍ പരിശോധിക്കും. റെയ്ഡില്‍ 242 അക്കൗണ്ടുകളിലായി 18.36 കോടി രൂപ ഇ ഡി മരവിപ്പിച്ചിരുന്നു. ഇതില്‍ വീണയുടെ മൂന്നോളം അക്കൗണ്ടുകള്‍ ഉള്‍പെടുന്നു.
എക്‌സാലോജിക് ഇടപാടിലെ ഇഡി അന്വേഷണം പ്രഥമ ദൃഷ്ട്യാ നിലനില്‍ക്കുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും ഹൈക്കോടതി വ്യക്തമാക്കിയതിന് പിന്നാലെ പിണറായി വിജയന്റെ വീട് ഉള്‍പ്പെടെ 12 ഇടങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. ആരോപണ വിധേയര്‍ ആരെന്നു നോക്കി അന്വേഷണം നിര്‍ത്താനാകില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് അടുത്ത ദിവസം തന്നെ ഇഡി റെയ്ഡ് നടത്തുകയായിരുന്നു. ഇഡി റെയ്ഡിനെതിരെ കനത്ത പ്രതിഷേധമാണ് സിപിഐഎമ്മിന്റെ ഭാ?ഗത്ത് നിന്ന് ഉയര്‍ന്നത്. ഇഡി ഉദ്യോ?ഗസ്ഥര്‍ ആക്രമിക്കുകയും ചെയ്തിരുന്നു.
CMRL-Exalogic case: ED to open and inspect Veena bank locker



