30
May 2026
Sat
30 May 2026 Sat
mother and step father detained over murder of 18 months old son

തിരുവനന്തപുരം നെടുമങ്ങാട്ട് പനവൂരില്‍ ഒന്നരവയസ്സുകാരന്‍ മരിച്ച സംഭവം കൊലപാകതമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. സംഭവത്തില്‍ കുട്ടിയുടെ അമ്മയെയും രണ്ടാനച്ഛനെയും പോലീസ് പിടികൂടി. അമ്മ അഖില, രണ്ടനച്ഛന്‍ അഷ്‌കര്‍(31)എന്നിവരാണ് പിടിയിലായത്. പനവൂരില്‍ വാടകയ്ക്ക് താമസിക്കുകയാണ് അഖിലയും മകനും അഷ്‌കറും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുട്ടിക്ക് നേരെയുണ്ടായ സ്ഥിരമായ മര്‍ദ്ദനമാണ് മരണകാരണം. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി കുട്ടി മരിച്ചെന്നായിരുന്നു അഷ്‌കര്‍ പോലീസിനെ അറിയിച്ചത്. തലയില്‍ പരിക്കേറ്റതിന് തുടര്‍ന്നുണ്ടായ ആന്തരിക രക്ത സ്രാവത്തെ തുടര്‍ന്നാണ് ഒന്നര വയസുകാരന്‍ മരിച്ചതെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കുഞ്ഞിന്റെ ശരീരത്തില്‍ സിഗരറ്റ് വച്ച് പൊള്ളലേല്‍പ്പിച്ച പാടുകള്‍ ഉണ്ട്. ജനനേന്ദ്രിയത്തില്‍ അടക്കം ശരീരമാസകലം മുറിവുകള്‍ ഉണ്ട്.

രണ്ടാനാച്ഛന്‍ അഷ്‌കര്‍ കുഞ്ഞിനെ നിരന്തരം ഉപദ്രവിക്കുമായിരുന്നു. ഒരുമാസം മുമ്പ് കുഞ്ഞിന്റെ കൈ അടിച്ചൊടിക്കുകയും,വിഷയത്തില്‍ നെടുമങ്ങാട് പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. അമ്മത്തൊട്ടിലില്‍ ഏല്‍പ്പിക്കാന്‍ ഒരുങ്ങിയപ്പോള്‍ കുഞ്ഞിനെ സംരക്ഷിച്ചു കൊള്ളാമെന്ന് മുത്തച്ഛന്‍ പറഞ്ഞെങ്കിലും കേട്ടില്ല.

ALSO READ: ലൈംഗികദൃശ്യം പുറത്തുവിടുമെന്ന് പോക്സോ കേസ് പ്രതിയുടെ അച്ഛനെ ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ തട്ടാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ