29
May 2026
Sat
29 May 2026 Sat
SREEDHARAN AND SATHEESAN

സില്‍വര്‍ ലെയില്‍ പദ്ധതി റദ്ദാക്കിയ വിഡി സതീശന്‍ സര്‍ക്കാര്‍ പുതിയ അതിവേഗ റെയില്‍വേ പദ്ധതിക്ക് പച്ചക്കൊടി കാട്ടുന്നു. ഇത് സംബന്ധിച്ച് ഇ. ശ്രീധരന്‍ മുഖ്യമന്ത്രി വി.ഡി.സതീശനുമായി കൂടിക്കാഴ്ച നടത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

15 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയില്‍ അതിവേഗ റെയില്‍ പാത സംബന്ധിച്ച കരട് റിപ്പോര്‍ട്ട് ഇ.ശ്രീധരന്‍ മുഖ്യമന്ത്രിക്കു കൈമാറി. ഇക്കാര്യം മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്ത് രണ്ടാഴ്ചയ്ക്കകം മറുപടി അറിയിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നടന്ന കൂടിക്കാഴ്ചയില്‍ പൊന്നാനി എംഎല്‍എ കെ.പി. നൗഷാദ് അലിയും ഉണ്ടായിരുന്നു.

തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 430 കിലോമീറ്റര്‍ മൂന്ന് മണിക്കൂര്‍ 15 മിനിറ്റ് കൊണ്ട് പിന്നിടാന്‍ സാധിക്കുന്ന ബദല്‍പാതയാണ് ഇ.ശ്രീധരന്‍ മുന്നോട്ടുവയ്ക്കുന്നത്. ഓരോ 30 കിലോമീറ്ററിലും ഒരു സ്‌റ്റോപ്പ്.

നാല് വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പാതയുടെ ഏകദേശം 70 ശതമാനത്തോളം തൂണുകളിലൂടെയുള്ള എലിവേറ്റഡ് പാതയായും 20 ശതമാനത്തോളം ഭൂഗര്‍ഭ പാതയായും നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. മണിക്കൂറില്‍ 200 കിലോമീറ്ററാണ് പരമാവധി വേഗം. 86,000 കോടി മുതല്‍ ലക്ഷം കോടി വരെയാണ് നിര്‍മാണചെലവ്.

51 ശതമാനം സംസ്ഥാനവും 49 ശതമാനം റെയില്‍വേയും ചെലവഴിക്കുന്ന രീതിയിലാണ് പദ്ധതി രൂപീകരിക്കുക എന്നാണ് അറിയുന്നത്. ഏറ്റെടുക്കേണ്ട സ്ഥലം കുറവായിരിക്കും എന്നതൊഴിച്ചാല്‍ പദ്ധതിയുടെ ബാക്കി വിശദാംശങ്ങളെല്ലാം സില്‍വര്‍ ലൈനിന് തുല്യമാണ് എന്നാണ് പുറത്തുവരുന്ന സൂചന.

VD Satheesan and E Sreedharan to Discuss New Rail Project

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക