21
Oct 2023
Sun
21 Oct 2023 Sun

ഷാര്‍ജ: ഗസ മുനമ്പിലെ യുദ്ധ കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ഫലസ്തീന്‍ ജനതയെ സഹായിക്കുന്നതിനായി ‘ഗസയോട് അനുകമ്പ’ എന്ന മുദ്രാവാക്യം ഉയര്‍ത്തി യു എ ഇ ഗവണമെന്റ് ആരംഭിച്ച തറാഹും റിലീഫ് കാമ്പയിന്റെ ഭാഗമായി ഷാര്‍ജ എക്‌സ്‌പോയില്‍ നടന്ന വിഭവങ്ങള്‍ പാക്ക്‌ചെയ്യന്ന യജ്ഞത്തില്‍ ദുബൈ സഅദിയ്യ വളണ്ടിയേര്‍സും പങ്കാളികളായി. ബിഗ് ഹാര്‍ട് ഫൌണ്ടേഷന്റെ മേല്‍നോട്ടത്തില്‍ ഷാര്‍ജാ വളണ്ടിയേഴ്‌സ് വിങും ഷാര്‍ജ ചാരിറ്റി ഇന്റര്‍ നാഷണല്‍ ഷാര്‍ജ എക്‌സോ ഹാളില്‍ കാമ്പയിന്‍ സംഘടിപ്പിച്ചത്. പതിനായിരക്കണക്കിന് ഫുഡ് കിറ്റും ആരോഗ്യ വസ്തുക്കളും പൊതു ശുചിത്വ സാമഗ്രികളും അടങ്ങുന്ന പാക്കറ്റുകള്‍ തരം തിരിക്കുന്നതിനും പാക്ക് ചെയ്യുന്നതിനുമായി ആയിരകണക്കായ സന്നദ്ധ സേവന പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും എത്തിയിരുന്നു. സഅദിയ പ്രതിനിധികളായി പ്രസിഡന്റ് സയ്യിദ് താഹാ ബാഫകി, മുനീര്‍ ബാഖവി തിരുത്തി, അമീര്‍ ഹസ്സന്‍, ിഹാബുദ്ധീന്‍ സഅദി, ശംഷുദ്ധീന്‍ പുഞ്ചാവി, സയ്യിദ് വെള്ളചാല്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ ക്യാമ്പയിനു നേതൃത്വത്തില്‍ നല്‍കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക