30
Mar 2025
Sun
30 Mar 2025 Sun
complainant amont three arrested in Malappuram Gold robbery Case

മലപ്പുറം കോട്ടപ്പടിയില്‍ വില്‍പ്പനക്ക് കൊണ്ടു പോവുകയായിരുന്ന 117 പവന്‍ സ്വര്‍ണം ബൈക്കിലെത്തിയ രണ്ടംഘ സംഘം തട്ടികൊണ്ടു പോയെന്ന കേസില്‍ പരാതിക്കാരനടക്കം മൂന്നുപേര്‍ അറസ്റ്റില്‍. സ്വര്‍ണക്കടയിലെ ജീവനക്കാരനായ പരാതിക്കാരന്‍ ശിവേഷ്, ഇയാളുടെ സഹോദരന്‍ ബെന്‍സില്‍, സുഹൃത്ത് ഷിജു എന്നിവരാണ് പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പോക്‌സോ അടക്കം 4 ക്രമിനല്‍ കേസുകളില്‍ പ്രതിയായ ശിവേഷിന്റെ പദ്ധതിയിലാണ് സ്വര്‍ണം തട്ടിയെടുത്തതെന്നും പോലീസ് കണ്ടെത്തി. ബെന്‍സിലിനെയും സുഹൃത്ത് ഷിജുവിനെയും ഉപയോഗിച്ചായിരുന്നു ശിവേഷ് കവര്‍ച്ചാനാടകം നടത്തിയത്. കവര്‍ച്ചാ പരാതിയില്‍ സംശയം തോന്നിയ പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ കവര്‍ച്ചാനാടകം പൊളിയുകയായിരുന്നു. സ്വര്‍ണാഭരണങ്ങളും പോലീസ് കണ്ടെടുത്തു.

ALSO READ: കണ്ണില്‍മുളക്‌പൊടിയെറിഞ്ഞ് 25 ലക്ഷം രൂപ തട്ടിയത് നാടകം; പരാതിക്കാരനും കൂട്ടാളിയും പിടിയില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക