30
Jun 2026
Wed
30 Jun 2026 Wed
complaint against husband over death of wife in Wayanad

വയനാട്ടില്‍ 27കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരേ പരാതി. എടവക പള്ളിക്കലില്‍ മരിച്ച കുപ്പാടിത്തറ തെറ്റത്ത് കുഞ്ഞാലി-കേളോത്ത് നബീസ ദമ്പതികളുടെ മകള്‍ അഫ്‌സിലയുടെ കുടുംബമാണ് ഭര്‍ത്താവ് പള്ളിക്കല്‍ വടക്കേ പുത്തന്‍പുരയില്‍ ജാബിറിനെതിരേ പരാതി നല്‍കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജാബിറും കുടുംബവും അഫ്‌സിലയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ അമ്മാവന്‍ കേളോത്ത് സുലൈമാന്‍ ആണ് മാനന്തവാടി പോലീസില്‍ പരാതി നല്‍കിയത്. ജാബിറിന്റെ വീട്ടില്‍ മുമ്പ് ഒട്ടേറെത്തവണ പ്രശ്‌നങ്ങള്‍ ഉണ്ടായതായും അപ്പോഴൊക്കെ മഹല്ല് കമ്മിറ്റിയുള്‍പ്പെടെ ചര്‍ച്ച ചെയ്ത് പരിഹരിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. ദമ്പതികള്‍ക്ക് അയ്‌സിന്‍ ആദം, അയിന്‍ ആദം എന്നിങ്ങനെ രണ്ടു മക്കളുണ്ട്.
തിങ്കളാഴ്ച ഉച്ചയോടെയാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടത്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം യുവതിയുടെ മൃതദേഹം ചൊവ്വ വൈകീട്ട് ഖബറടക്കിയിരുന്നു.

ALSO READ: പിടിച്ചെടുത്ത കഞ്ചാവ് കൂട്ടിയിട്ട് കത്തിച്ച് പോലീസ്; സാമൂഹിക മാധ്യമങ്ങളില്‍ രസകരമായ കമന്റുകള്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക