02
Jun 2024
Fri
02 Jun 2024 Fri

ദുബൈ: കുവൈത്തില്‍ പ്രവാസി മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ തീപിടിത്തത്തില്‍ ദാരുണമായി മരിച്ച സംഭവത്തില്‍ ദുബൈയില്‍ അനുശോചന യോഗവും മൗന പ്രാര്‍ഥനയും നടന്നു. ദുബൈയിലെ ഇസിഎച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ നൂറുകണക്കിന് ജീവനക്കാരും സ്വദേശി അറബ് പൗരപ്രമുഖരും മൗന പ്രാര്‍ഥനയില്‍ പങ്ക് ചേര്‍ന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇസിഎച്ച് ഡിജിറ്റല്‍ ഈ ആഴ്ച നടത്താനിരുന്ന മുഴുവന്‍ സെലിബ്രിറ്റി ഗോള്‍ഡന്‍ വിസ ചടങ്ങുകളും ഈദ് ആഘോഷ പരിപാടികളും മാറ്റിവച്ചതായി യോഗത്തില്‍ അറിയിച്ചു. മൗന പ്രാര്‍ഥനയ്ക്ക് ദുബൈ താമസ കുടിയേറ്റ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അദ്‌നാന്‍ മൂസ, ഹത്ത മുന്‍ ദേശീയ ഫെഡറല്‍ കൗണ്‍സില്‍ അംഗം അലി സഈദ് സൈഫ് അബൂദ് അല്‍ കാബി , ഇസിഎച്ച് ഡിജിറ്റല്‍ സിഇഓ ഇഖ്ബാല്‍ മാര്‍ക്കോണി എന്നിവര്‍ സംബന്ധിച്ചു.