02
Jun 2023
Sat
02 Jun 2023 Sat
The Chief Minister is playing the obscene drama

ആലപ്പുഴ: കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അറസ്റ്റിനെതിരെ സംസ്ഥാന വ്യാപകമായി നടത്തിവന്ന പ്രതിഷേധ പ്രകടനത്തിനിടെ ചുവപ്പ് ലൈറ്റിട്ട് പൈലറ്റ് വാഹനങ്ങളുടെ അകമ്പടിയോടെ കടന്നുപോയ പ്രതിപക്ഷനേതാവ് വിഡി സതീശന്റെ കാറിന് മുന്നിലേക്ക് എടുത്തു ചാടി കോൺഗ്രസ് പ്രവർത്തകർ. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹരിപ്പാട് നഗരത്തിൽ പ്രകടനം നടത്തിയ കോൺഗ്രസുകാർ ദേശീയപാത ഉപരോധിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതിനിടിയിൽ ദേശീയപാതയിലൂടെ പൊലീസിന്റെ പൈലറ്റ് ജീപ്പും പിന്നിൽ കൊടിവെച്ച കാറും കണ്ടപ്പോൾ ഏതോ മന്ത്രിയുടെ വാഹനമാണെന്ന് ധരിച്ചാണ് പ്രവർത്തകർ ജീപ്പിന് മുന്നിലേക്ക് ചാടി വാഹനം നിർത്തിച്ചത്. ശനിയാഴ്ച രാത്രി ദേശീയപാതയിൽ ഹരിപ്പാട് കെഎസ്ആർടിസി ജംഗ്ഷന് സമീപമാണ് സംഭവം.

കാറിനു നേരെ പ്രവർത്തകർ വരുന്നത് കണ്ട് സതീശൻ കാറിനുള്ളിലെ ലൈറ്റ് ഇട്ട് ചിരിച്ചുകൊണ്ട് ഗ്ലാസ് താഴ്ത്തുകയും ചെയ്തു. പ്രവർത്തകർക്ക് അബദ്ധം പറ്റിയത് മനസിലായ വി.ഡി. സതീശൻ സമരത്തിന് പിന്തുണ അറിയിച്ചശേഷം യാത്ര തുടരുകയായിരുന്നു.