ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. ആദ്യഘട്ടത്തില്‍ 39 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. രാഹുല്‍ ഗാന്ധി ഇത്തവണയും വയനാട്ടില്‍നിന്ന് ജനവിധി തേടും. പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. തൃശൂരില്‍ കെ മുരളീധരനും തിരുവനന്തപുരത്ത് ശശി തരൂരും വടകരയില്‍ ഷാഫി പറമ്പിലും മല്‍സരിക്കും.
|
ആറ്റിങ്ങല്‍ അടൂര്‍ പ്രകാശ്, മാവേലിക്കര കൊടിക്കുന്നേല്‍ സുരേഷ്, ആലപ്പുഴ കെ.സി.വേണുഗോപാല്‍, പത്തനംതിട്ട ആന്റോ ആന്റണി, എറണാകുളം ഹൈബി ഈഡന്‍, ഇടുക്കി ഡീന്‍ കുര്യാക്കോസ്, ചാലക്കുടി ബന്നി ബഹനാന്‍, ആലത്തൂര്‍ രമ്യ ഹരിദാസ്, പാലക്കാട് വി.കെ.ശ്രീകണ്ഠന്‍, കോഴിക്കോട് എം.കെ. രാഘവന്‍, കണ്ണൂര്‍ കെ.സുധാകരന്‍, കാസര്‍ഗോഡ് രാജ് മോഹന്‍ ഉണ്ണിത്താന്‍ എന്നിവരാണ് മറ്റു സ്ഥാനാര്‍ഥികള്‍.
കേരളം, കര്‍ണാടക, ഛത്തീസ്ഗഡ്, മേഖാലയ, നാഗാലാന്‍ഡ്, സിക്കിം, തെലങ്കാന, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





