01
May 2024
Wed
01 May 2024 Wed
Congress appeals to vote for NOTA in Indore

നോട്ടയ്ക്ക് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ഥിച്ച് കോണ്‍ഗ്രസ്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന അക്ഷയ കാന്തി ബാം സ്ഥാനാര്‍ഥിത്വം പിന്‍വലിച്ച് ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെയാണ് ഇത്തരമൊരു അപേക്ഷയുമായി കോണ്‍ഗ്രസ് വോട്ടര്‍മാരെ സമീപിച്ചത്.(Congress appeals to vote for NOTA in Indore)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിങ്കളാഴ്ചയാണ് അക്ഷയ് കാന്തി ബാം നാമനിര്‍ദേശപത്രിക പിന്‍വലിച്ച് അക്ഷയ് കാന്തി ബാം ബിജെപിയിലേക്ക് കാലുമാറിയത്. അപ്രതീക്ഷിത പ്രതിസന്ധി ഉടലെടുത്തതോടെ ബുധനാഴ്ച കോണ്‍ഗ്രസ് ഇന്‍ഡോറില്‍ യോഗം ചേരുകയും നോട്ടയ്ക്ക് വോട്ട് ചെയ്യാന്‍ പ്രവര്‍ത്തകരോടും അനുകൂലികളോടും അഭ്യര്‍ഥിക്കാന്‍ തീരുമാനിരിക്കുകയുമായിരുന്നു.

ഇന്‍ഡോറില്‍ ഹീനമായി കൃത്യമാണ് നരേന്ദ്രമോദിയുടെ ബിജെപി ചെയ്തതെന്ന് കോണ്‍ഗ്രസ് നേതാവ് സാജന്‍ സിങ് വര്‍മ കുറ്റപ്പെടുത്തി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക