29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ത്രിപുരയില്‍ സംഘര്‍ഷം; എ.ഐ.സി.സി നേതാവിനെ തല്ലിച്ചതച്ചു

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അഗര്‍ത്തല: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ തൃപുരയില്‍ സംഘര്‍ഷം. മജിലിഷ്പുര്‍ മണ്ഡലത്തിലെ മോഹന്‍പുരില്‍ ഇരുവിഭാഗവും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ അരമണിക്കൂറോളം നീണ്ടുനിന്നു. സംഘര്‍ഷത്തില്‍ എ.ഐ.സി.സി നേതാവ് ഡോ. അജയ് കുമാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇപ്പോഴും പൊലീസ് സ്റ്റേഷനില്‍ തുടരുകയാണെന്ന് സുദീപ് റോയ് ബര്‍മന്‍ എംഎല്‍എ പറഞ്ഞു. സ്ഥലത്ത് ബിജെപി പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരിക്കുന്നതിനാല്‍ പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് മാറ്റാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സംഘര്‍ഷം നടന്ന മജ്‌ലിഷ്പുര്‍ ഉള്‍പ്പെടെ അഞ്ച് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രത്യേകമായി നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫെബ്രുവരി 16നാണ് തൃപുരയിലെ നിയമസഭാ തെരഞ്ഞെടുപ്പ്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയ്ക്ക് കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറാണ് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്. മാര്‍ച്ച് രണ്ടിനാണ് വോട്ടെണ്ണല്‍ നടക്കുക.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement