22
Sep 2022
Sun
22 Sep 2022 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്വന്തം സലൂണിലെ ബ്യൂട്ടീഷനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. കർണാടകയിലെ മുൻ മന്ത്രിയുടെ പേഴ്സണൽ അസിസ്റ്റന്‍റും സിദ്ധരാമയ്യ സർക്കാരിന്‍റെ കാലത്ത് നോർത്ത് വെസ്റ്റ് കർണാടക സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ഡയറക്ടറുമായിരുന്ന മനോജ് കർജാഗിയാണ് അറസ്റ്റിലായത്.

 

മനോജ് കർജാഗി ദർവാഡിൽ നടത്തിയിരുന്ന സലൂണിലെ ജീവനക്കാരിയാണ് പരാതിക്കാരി. ശനിയാഴ്ച രാവിലെ ജോലിക്ക് എത്തിയ തന്നെ മനോജ് കെട്ടിപ്പിടിക്കാനും ചുംബിക്കാനും ശ്രമിച്ചു. കുതറിമാറി അവിടെനിന്ന് ഓടി രക്ഷപെടുകയായിരുന്നുവെന്നും പരാതിക്കാരി പറഞ്ഞു.

 

പിന്നീട് പരാതിക്കാരി വിവരം ആൺസുഹൃത്തിനെ അറിയിച്ചു. പിന്നീട് യുവതിയുടെ ആൺസുഹൃത്തും മറ്റ് രണ്ടു സുഹൃത്തുക്കളും ചേർന്ന് സലൂണിൽ എത്തുകയും മനോജ് കർജാഗിയെ മർദിക്കുകയും ചെയ്തു. ഇതിനു ശേഷമാണ് യുവതി പൊലീസിൽ പരാതി നൽകിയത്.‌

 

അറസ്റ്റിലായ മനോജ് കർജാഗിയെ കോടതിയിൽ ഹാജരാക്കി. ഇയാൾക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കുന്നതിനെതിരെയുള്ള വകുപ്പുകൾ ഉൾപ്പടെ ചുമത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.