28
Apr 2024
Tue
28 Apr 2024 Tue

എഐസിസി അംഗം ബിജെപിയില്‍; കൂടുമാറിയത് ആറ്റിങ്ങലിലെ മുന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തങ്കമണി ദിവാകരന്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: ആറ്റിങ്ങലിലെ മുന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന മഹിളാ കോണ്‍ഗ്രസ് നേതാവും AICC അംഗവുമായിരുന്ന തങ്കമണി ദിവാകരന്‍ ബിജെപിയില്‍. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി രാജീവ് ചന്ദ്രശേഖറിന്റെ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച തങ്കമണി ദിവാകരന്‍, മഹിളാ കോണ്‍ഗ്രസ്, ഡിസിസി തുടങ്ങിയ തലങ്ങളില്‍ പാര്‍ട്ടിയുടെ നേതൃത്വ ചുമതല വഹിച്ചിരുന്നു.

ലെനിന്‍ രാജേന്ദ്രന്റെ സഹോദരി കൂടിയാണ് തങ്കമണി ദിവാകരന്‍. കോണ്‍ഗ്രസില്‍ നേരിട്ടത് അവഗണനയെന്ന് തങ്കമണി ദിവാകരന്‍ പറഞ്ഞു.

2011ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ സമയത്ത് ആറ്റിങ്ങല്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായിരുന്നു തങ്കമണി. എന്നാല്‍ സിപിഎം സ്ഥാനാര്‍ത്ഥി ബി സത്യനോട് തങ്കമണി പരാജയപ്പെട്ടു.

congress leader thankamony divakaran joins bjp