23
Jan 2026
Tue
23 Jan 2026 Tue
congress purchased more than 3 acre land for building houses for landslide victims

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായുള്ള ഭവനപദ്ധതിക്കായി മേപ്പാടി പഞ്ചായത്തിലെ കുന്നമ്പറ്റയില്‍ 3.25 ഏക്കര്‍ ഭൂമി വാങ്ങി കോണ്‍ഗ്രസ്. കെപിസിസി പ്രസിഡന്റിന്റെ പേരിലാണ് ഭൂമി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എട്ട് സെന്റ് സ്ഥലത്തില്‍ 1100 സ്‌ക്വയര്‍ ഫീറ്റുള്ള വീടാണ് കോണ്‍ഗ്രസ് നിര്‍മിച്ചു നല്‍കുക എന്നാണ് വിവരം. ഭവനപദ്ധതിയുടെ ഭാഗമായി രണ്ട് ഇടങ്ങളില്‍ കൂടി വൈകാതെ കോണ്‍ഗ്രസ് ഭൂമി വാങ്ങും. കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും ചേര്‍ന്ന് 100 വീടുകള്‍ നിര്‍മിക്കുമെന്നാണ് വിവരം.

കോണ്‍ഗ്രസ് 100 വീടുകളും യൂത്ത് കോണ്‍ഗ്രസ് 30 വീടുകളും നിര്‍മിക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇതുവരെയായിട്ടും ഈ പ്രഖ്യാപനം നടപ്പാക്കാത്തതിനെതിരേ വലിയ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. ഇതുമായി ബന്ധപ്പെട്ട ട്രോളുകളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനിടെയാണ് പദ്ധതിക്കായി കോണ്‍ഗ്രസ് ഭൂമി വാങ്ങിയ വിവരം പുറത്തുവരുന്നത്.

ALSO READ: എല്‍ഡിഎഫ് വിട്ടുനിന്നു; കോഴിക്കോട് കോര്‍പറേഷനില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷസ്ഥാനം ബിജെപിക്ക്