04
Jan 2025
Wed
04 Jan 2025 Wed
Congress SDPI alliance takes administration in Gangolii panchayath

20 വര്‍ഷം നീണ്ട ബിജെപി ഭരണത്തിന് അറുതിവരുത്തിയ കോണ്‍ഗ്രസ്-എസ്ഡിപിഐ സഖ്യം കര്‍ണാടക ഉഡുപ്പിയില്‍ ഗംഗോലി ഗ്രാമപ്പഞ്ചായത്തില്‍ അധികാരമേറ്റു. കോണ്‍ഗ്രസിന്റെ ജയന്തി കാര്‍വി പ്രസിഡന്റായും എസ്്ഡിപിഐയുടെ തബ്രീസ് വൈസ് പ്രസിഡന്റായും അധികാരമേറ്റു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പഞ്ചായത്തിലെ 33 സീറ്റുകളില്‍ 19 ഇടത്താണ് സഖ്യം വിജയിച്ചത്. ബിജെപി 12 സീറ്റുകളില്‍ ഒതുങ്ങി. രണ്ടിടത്ത് സ്വതന്ത്രസ്ഥാനാര്‍ഥികളാണ് വിജയിച്ചത്. ശക്തികേന്ദ്രങ്ങളിലടക്കം ബിജെപി അടിപതറുന്നതിന് കോണ്‍ഗ്രസ്-എസ്ഡിപിഐ സഖ്യം കാരണമായി. ഇതേത്തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിനും വൈസ് പ്രസിഡന്റ് സ്ഥാനം എസ്ഡിപിഐക്ക് നല്‍കാനും തീരുമാനമാവുകയായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക