02
Jun 2023
Sat
02 Jun 2023 Sat

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് വെള്ളി രാത്രി വൈകിയും സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രകടനങ്ങള്‍. സെക്രട്ടറിയേറ്റിന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും ഗ്രാമപ്രദേശങ്ങളിലും രാത്രി പ്രതിഷേധ പ്രകടനം നടന്നു. കോഴിക്കോട്, എറണാകുളം, കൊല്ലം, വയനാട് ജില്ലകളില്‍ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. കെ.പി.സി.സി പ്രസിഡന്റിനെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ നീക്കമാണെന്നാരോപിച്ചാണ് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരായ മുദ്രാവാക്യം പ്രതിഷേധങ്ങളിലുടനീളം ഉയര്‍ന്നു. സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയ തിരുവനന്തപുരം നഗരത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലവും കത്തിച്ചു. അറസ്റ്റില്‍ പ്രതിഷേധിച്ച് ഇന്ന് കോണ്‍ഗ്രസ് കരിദിനം ആചരിക്കും. ഇന്നും പ്രകടനങ്ങള്‍ ഉണ്ടാകും.