30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
ഷാഫി പറമ്പലിനെതിരേ ഹൈക്കമാന്‍ഡിന് പരാതി

സ്ത്രീവിഷയവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉയര്‍ന്നതോടെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവച്ചതിനു പിന്നാലെ ഷാഫി പറമ്പില്‍ എംപിക്കെതിരേ പരാതിയുമായി ഒരു വിഭാഗം കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. രാഹുല്‍ വിഷയത്തില്‍ പരാതികളറിയിച്ചിട്ടും ഷാഫി പ്രതികരിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഇവര്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞദിവസമാണ് രാഹുലിന്റെ പേര് വെളിപ്പെടുത്താതെയും എന്നാല്‍ രാഹുല്‍ ആണെന്ന് വ്യക്തമാക്കുന്ന സൂചനകള്‍ നല്‍കിയും മുന്‍ മാധ്യമപ്രവര്‍ത്തക കൂടിയായ നടി ആരോപണവുമായി രംഗത്തുവന്നത്. ഇതിനു പിന്നാലെ ഇന്ന് രാഹുലിനെതിരേ ഒരു യുവതിയുമായി നടത്തുന്ന ഫോണ്‍സംഭാഷണം സ്വകാര്യ ചാനല്‍ പുറത്തുവിടുകയുണ്ടായി. യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഈ ശബ്ദസന്ദേശം പുറത്തുവന്നതിനു പിന്നാലെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവച്ചത്. തനിക്കെതിരേ പരാതി നല്‍കിയാല്‍ അത് നിയമപരമായി നേരിടുമെന്നും രാഹുല്‍ പ്രതികരിച്ചിരുന്നു.

ALSO READ: ലൈംഗിക ആരോപണം നേരിട്ട യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവച്ചു

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement