അന്താരാഷ്ട്ര ടി 20 മല്‍സരങ്ങളില്‍ തുടര്‍ച്ചയായി രണ്ടു സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരവും ലോകത്തെ നാലാമത്തെ കളിക്കാരനുമായി മാറിയ സഞ്ജു സാംസണ്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ തുടര്‍ച്ചയായ രണ്ടാം തവണയും ഡക്കായി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ മല്‍സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടി വിമര്‍ശകരുടെ പോലും കൈയടി നേടിയ സഞ്ജുവിന് പക്ഷേ രണ്ടാം മല്‍സരത്തില്‍ റണ്ണൊന്നുമെടുക്കാനായിരുന്നില്ല. മൂന്നാം മല്‍സരത്തില്‍ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ സഞ്ജു ബൗള്‍ഡായി. മാര്‍ക്കാ ജാന്‍സന്‍ ആണ് രണ്ടു തവണയും സഞ്ജുവിനെ ക്ലീന്‍ ബൗള്‍ഡാക്കിയത്.
|
ബംഗ്ലാദേശിനെതിരേ തന്റെ വേഗമേറിയ അന്താരാഷ്ട്ര സെഞ്ച്വറി തികച്ച സഞ്ജുവിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള ആദ്യ മല്‍സരത്തിലും സെഞ്ച്വറി നേടാനായത് താരത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ തുടര്‍ച്ചയായി രണ്ടാം മല്‍സരത്തിലും ഓപണിങ് റോളിലെത്തിയ സഞ്ജുവിന് റണ്‍സെടുക്കാതെ പുറത്താവേണ്ടി വന്നത് താരത്തെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





