15
Mar 2025
Sun
15 Mar 2025 Sun
Content Creator Vacancies under the Government of Kerala

ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പുതിയ പ്രസിദ്ധീകരണമായ തദ്ദേശകം മാസികയുടെ ഉള്ളടക്കങ്ങള്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് കണ്ടെന്റ് ക്രിയേറ്റേഴ്‌സിനെ നിയമിക്കുന്നു. കരാറടിസ്ഥാനത്തില്‍ എല്ലാ ജില്ലകളിലും താല്‍ക്കാലികമായി നിയമിക്കുന്നതിനായാണ് അപേക്ഷകള്‍ ക്ഷണിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യോഗ്യത:
ജേര്‍ണലിസത്തില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ.
അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ഡിപ്ലോമയും.
പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കുന്നതാണ്.

വിദ്യാഭ്യാസ, തൊഴില്‍ സംബന്ധിച്ച ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.

ചുമതല:
വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍, തദ്ദേശ സ്ഥാപനങ്ങള്‍ നടത്തുന്ന മാതൃകാപരമായ വിവിധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി മാസികയിലേക്കാവശ്യമായ ഉള്ളടക്കങ്ങള്‍ ശേഖരിച്ച് നിശ്ചിത സമയത്തിനകം ലേഖനങ്ങളും മറ്റും തയ്യാറാക്കി നല്‍കുകയെന്ന ജോലിയാണ് നിര്‍വഹിക്കേണ്ടത്.

തെരഞ്ഞെടുപ്പ് രീതി

എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം.

ശമ്പളം:

പ്രസിദ്ധീകരിക്കപ്പെടുന്ന രചനകള്‍ക്ക് ഒന്നിന് ആയിരം രൂപ നിരക്കില്‍ പ്രതിഫലം ലഭിക്കുന്നതാണ്.

അപേക്ഷിക്കേണ്ട വിധം:
തപാല്‍വഴിയാണ് അപേക്ഷിക്കേണ്ടത്.
വിലാസം: ചീഫ് ഓഫീസര്‍, കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ്, തദ്ദേശ സ്വയംഭരണ വകുപ്പ്, സ്വരാജ് ഭവന്‍, നന്ദന്‍കോട് പി.ഒ, തിരുവനന്തപുരം 695003.
അവസാന തീയതി: 2025 മാര്‍ച്ച് 31.

Content Creator Vacancies under the Government of Kerala