05
Oct 2024
Wed
05 Oct 2024 Wed
P Sarin and Rahul Mankoottathil

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ തമ്മിലടി. (Controversy in congress regarding Palakkad byelection) രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ ഡോ. പി സരിന്‍ കടുത്ത എതിര്‍പ്പുമായി രംഗത്തെത്തി. സരിനെ പിന്തുണച്ച് ജില്ലയിലെ കോണ്‍ഗ്രസില്‍ ഒരു വിഭാഗവും രംഗത്തുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിയോജിപ്പ് അറിയിക്കുന്നതിന് ഡോ പി സരിന്‍ ഇന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനെ കാണും. രാഹുല്‍ മാങ്കൂട്ടത്തിലിനെ മത്സരിപ്പിക്കരുതെന്നാണ് ആവശ്യപ്പെടുക. അത് അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ പി സരിന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചേക്കും.

രാജിവച്ച് സ്വതന്ത്ര സ്ഥാനാര്‍ഥി ആകുന്ന കാര്യവും സരിന്‍ ആലോചിക്കുന്നുണ്ട്. പിന്തുണ തേടി എല്‍ഡിഎഫിനെയും എന്‍ഡിഎയെയും സരിന്‍ ബന്ധപ്പെട്ടതായും സൂചനയുണ്ട്. ഇന്ന് 11.30ഓടെ സരിന്‍ മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്.

ശാഫി പറമ്പിലിന്റെ സമ്മര്‍ദ്ദത്തിലാണ് പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയാക്കിയത്. എന്നാല്‍, സ്ഥാനാര്‍ത്ഥിത്വം പിന്തുടര്‍ച്ചാവകാശം പോലെയാക്കരുതെന്നും ജനാധിപത്യ മര്യാദ പാലിക്കണമെന്നുമാമ് സരിന് വേണ്ടി വാദിക്കുന്നവര്‍ പറയുന്നത്. അതേസമയം, രാഹുലിന് ജില്ലയിലെ ഭൂരിഭാഗം നേതാക്കളുടെയും പിന്തുണയുണ്ടെന്നാണ് മറുവിഭാഗത്തിന്റെ വാദം.

രാഹുല്‍ മാങ്കൂട്ടത്തിലിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തില്‍ പാലക്കാട്ടെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും എതിര്‍പ്പുണ്ട്. രാഹുലിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ സംസ്ഥാന നേതൃത്വത്തെ പ്രതിഷേധം അറിയിച്ചു കഴിഞ്ഞു.

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക