15
Jun 2023
Thu
15 Jun 2023 Thu
pic 38 തൃശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ചനിലയിൽ; മൃതദേഹം കണ്ടത് വായ്പാതുക ഈടാക്കാനെത്തിയയാൾ

തൃശൂർ: തൃശൂരിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മോസ്‌ക്കോ പാലത്തിന് സമീപം കോഴിശേരി വീട്ടിൽ സജീവൻ (52), ഭാര്യ ദിവ്യ (42) എന്നിവരാണ് മരിച്ചത്. തൃശൂർ ചെന്ത്രാപ്പിന്നി ചാമക്കാലയിലാണ് സംഭവം.

ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. പണമിടപാട് സ്ഥാപനത്തിൽ നിന്ന് ലോൺ ഗഡു പിരിക്കാനെത്തിയ യുവാവാണ് മൃതദേഹം കണ്ടത്.

വീടിന്റെ ഹാളിനകത്ത് സജീവനെയും കിടപ്പുമുറിയിൽ ദിവ്യയെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സമീപത്ത് നിന്ന് കയറും കണ്ടെത്തിയിട്ടുണ്ട്. സജീവൻ മത്സ്യതൊഴിലാളിയാണ്. ഇവർക്ക് സാമ്പത്തിക ബാധ്യതയുള്ളതായി പറയുന്നു. കയ്പമംഗലം പൊലീസും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.