തിരുവനന്തപുരം: തിരുവനന്തപുരത്തെ പാറശാലയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെറുവാരക്കോണം സ്വദേശികളായ സെല്‍വരാജ് (45), ഭാര്യ പ്രിയ (40) എന്നിവരെയാണ് മരിച്ചതായി കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
|
സെല്‍വരാജിനെ തൂങ്ങിയ നിലയിലും പ്രിയയെ കട്ടിലില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ട്. എറണാകുളത്ത് പഠിക്കുന്ന ഏക മകന്‍ എത്തിയപ്പോഴാണ് മാതാപിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
വീടിന്റെ ഗേറ്റ് അടച്ചിട്ട നിലയിലും വാതിലുകള്‍ തുറന്ന നിലയിലുമായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. പാറശാല പൊലീസ് അന്വേഷണം ആരംഭിച്ചു.
ശ്രദ്ധിക്കുക: ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.
അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ.
A couple was found dead inside their house in Parashala


