02
Mar 2025
Sun
02 Mar 2025 Sun
Couples caught with 9 kg Ganja

9 കിലോയിലേറെ കഞ്ചാവുമായി ദമ്പതികള്‍ പാലക്കാട്ട് പിടിയിലായി. ഒലവക്കോട് താണാവ് റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് സമീപത്തു നിന്നാണ് പശ്ചിമബംഗാള്‍ സ്വദേശികളായ മസാദുല്‍ ഇസ് ലാം(38), ഭാര്യ റിന ബിബി(36)എന്നിവരെ പോലീസ് പിടികൂടിയത്. മയക്കുമരുന്നിനെതിരേ ഓപറേഷന്‍ ‘ഡി ഹണ്ടിന്റെ’ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത്ത്കുമാര്‍ ഐപിഎസിന്റെ നിര്‍ദ്ദേശ പ്രകാരം പാലക്കാട് ഹേമാംബിക നഗര്‍ പോലീസും പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ആര്‍.പി.എഫും സംയുക്തമായാണ് പരിശോധന നടത്തിയത്. പോലീസിനെ കണ്ട് പരുങ്ങിയ ഇരുവരെയും പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്. പശ്ചിമബംഗാളില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്ന് ഇവര്‍ മൊഴി നല്‍കി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക