മകന്റെ മരണത്തില്‍ മനംനൊന്ത് ദമ്പതികള്‍ പുഴയില്‍ നെയ്യാര്‍ പുഴയില്‍ ചാടി മരിച്ചു. തിരുവനന്തപുരം മുട്ടട സ്വദേശികളായ സ്‌നേഹദേവ്, ശ്രീലത എന്നിവരാണ് മരിച്ചത്. വ്യാഴം രാവിലെ പത്തോടെയാണ് നെയ്യാറില്‍ ദമ്പതികളുടെ മൃതദേഹം കണ്ടെത്തിയത്. രണ്ടുപേരുടെയും കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു.
|
കരയില്‍ ഇവരുടെ ചെരുപ്പുകളും കുടിച്ച് ബാക്കിവച്ച ജ്യൂസ് ബോട്ടിലും കാറില്‍ നിന്നും നാല് പേജുള്ള ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ശ്രീകലയുടെ മൃതദേഹമായിരുന്നു ആദ്യം കണ്ടത്. പിന്നീടാണ് സമീപത്ത് നിന്നു സ്‌നേഹദേവിന്റെയും മൃതദേഹം കണ്ടെത്തിയത്. കാറില്‍ നെയ്യാര്‍ തീരത്തെത്തിയ ശേഷമാണ് ദമ്പതികള്‍ കൈകള്‍ കൂട്ടിക്കെട്ടി പുഴയില്‍ ചാടിയത്.
തൊഴിലുറപ്പ് തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. ഒരു വര്‍ഷം മുമ്പാണ് ഇവരുടെ ഏക മകന്‍ മരിച്ചത്. ഇതേത്തുടര്‍ന്ന് ഇരുവരും മനോവിഷമത്തിലായിരുന്നു. മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





