സാമ്പത്തിക ബാധ്യതയെ തുടർന്ന് കൊല്ലം പത്തനാപുരത്ത് ദമ്പതികൾ ജീവനൊടുക്കി. പുനലൂർ ഡിപ്പോയിലെ കെഎസ്ആർടിസി കണ്ടക്ടർ വിളക്കുടി മീനംകോട് വീട്ടിൽ വിജേഷ് (42), ഭാര്യ രാജി (36) എന്നിവരാണു ജീവനൊടുക്കിയത്. (couples committed suicide in pathanapuram)
|
കഴിഞ്ഞ ദിവസം രാത്രി രാജി ആവണീശ്വരത്തു വച്ച് വാനിനുമുന്നിൽ ചാടി രാജി ജീവനൊടുക്കാൻ ശ്രമിക്കുകയും ഗുരുതരമായി പരിക്കേറ്റ് യുവതി ആശുപത്രിയിൽ വച്ച് മരിക്കുകയുമായിരുന്നു. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പത്തനാപുരം ആയിരവില്ലിപ്പാറയിൽ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ വിജേഷിനെ കണ്ടെത്തിയത്. മക്കൾ: അക്ഷയ്, അക്ഷര.
വിജേഷിനും രാജിയുടെ അമ്മയ്ക്കും ഹൃദ്രോഗ ചികിത്സയിലൂടെ കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു. മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുത്തതിന്റെ തിരിച്ചടവ് മുടങ്ങിയതോടെയാണ് ആത്മഹത്യ ചെയ്തതെന്നു പൊലീസ് പറയുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





