14
Jan 2026
Mon
14 Jan 2026 Mon
D K Murali MLA files complaint to disqualify Rahul Mamkoottathil

ബലാല്‍സംഗക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ നാളെ കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവ്. തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രൊഡക്ഷന്‍ വാറന്‍ഡ് പുറപ്പെടുവിച്ചത്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവെടുപ്പുകള്‍ കണ്ടെത്തുന്നതിനായി പ്രതിയെ 7 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് പ്രോസിക്യൂഷനും രാഹുലിന് ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗവും ആവശ്യമുയര്‍ത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈ കേസില്‍ ക്രൈം നിലനില്‍ക്കില്ലെന്നും പ്രതിഭാഗം വാദിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്റെ റിപോര്‍ട്ട് കിട്ടാതെ എങ്ങനെ ജാമ്യാപേക്ഷ പരിഗണിക്കും എന്നായിരുന്നു മജിസ്ട്രേറ്റ് കോടതിയുടെ ചോദ്യം. കസ്റ്റഡി അപേക്ഷയിലും ജാമ്യാപേക്ഷയിലും പ്രതിയെ ഹാജരാക്കിയ ശേഷം നാളെ കോടതി അന്തിമ തീരുമാനം എടുത്തേക്കുമെന്നാണ് സൂചന.

ALSO READ: 2002ആം നമ്പര്‍ എസി മുറിയില്‍ നിന്ന് മൂന്നാം നമ്പര്‍ സെല്ലിലേക്ക്; കഴിക്കാന്‍ ചപ്പാത്തിയും തോരനും, നിലത്ത് പായ വിരിച്ച് കിടത്തം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക