Rahul mamkootathil in prison cell രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന യുവ എംഎല്‍എയ്ക്ക് ജയിലില്‍ ആദ്യ രാത്രി. പാലക്കാട് കെപിഎം റീജിയന്‍സി ഹോട്ടലിന്റെ 2002ആം നമ്പര്‍ എസി മുറിയില്‍ നിന്നാണ് അര്‍ധരാത്രി രാഹുലിനെ അപ്രതീക്ഷിതമായി പോലീസ് പൊക്കിയത്. ഒന്നും രണ്ടും കേസുകളില്‍ ജാമ്യമെടുത്ത രാഹുലിനെ മൂന്നാമത്തെ ബലാത്സംഗക്കേസില്‍ ഇന്നലെയാണ് അറസ്റ്റ് ചെയ്ത് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.
|
ബലാത്സംഗക്കേസില്‍ റിമാന്‍ഡിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ നിലവില്‍ മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലിലാണുള്ളത്. മൂന്നാമത്തെ കേസില്‍ അറസ്റ്റിലായ രാഹുലിന് മൂന്നാം നമ്പര്‍ സെല്ലാണ് ലഭിച്ചത്. സെല്‍ നമ്പര്‍ മൂന്നില്‍ രാഹുല്‍ ഒറ്റയ്ക്കാണ്. എംഎല്‍എ ആയതിനാലാണ് രാഹുലിന് ഒറ്റയ്ക്ക് ഒരു സെല്‍ അനുവദിച്ചത്.
സാധാരണയായി ജയിലില്‍ ഞായറാഴ്ച്ചകളില്‍ രാത്രി സ്‌പെഷ്യല്‍ ഭക്ഷണമില്ല. ചോറിനും ചപ്പാത്തിക്കും ഒപ്പം തോരനും രസവുമായിരുന്നു രാത്രി ഭക്ഷണം. ഇന്ന് രാവിലെ ഉപ്പുമാവും കടല കറിയും. ഇന്നലെ രാത്രി രാഹുല്‍ നിലത്ത് പായ വിരിച്ചാണ് കിടന്നത്. ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടാല്‍ കട്ടില്‍ അടക്കമുള്ള മറ്റ് സൗകര്യങ്ങള്‍ നല്‍കാനാണ് തീരുമാനം.
വൈദ്യപരിശോധനയ്ക്ക് ശേഷമാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ മാവേലിക്കര സബ് ജയിലിലേക്ക് മാറ്റിയത്. സാധാരണയായി ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് പ്രതിയെ ജയിലിലേക്ക് മാറ്റുക. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ രാഹുലിനെതിരെ പ്രതിഷേധം ഉണ്ടായേക്കാമെന്നത് മുന്നില്‍ക്കണ്ട് ഡോക്ടര്‍മാരെ ജയിലിലേക്ക് വിളിച്ചുവരുത്തിയാണ് പരിശോധന നടത്തിയത്.


