20
Sep 2026
Sun
20 Sep 2026 Sun
Two dies in landslide in Kottakambaoor

ഇടുക്കി വട്ടവട കൊട്ടാക്കമ്പൂരിൽ ഷെഡ്ഡിനു മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ടുപേർ മരിച്ചു. ഒരാൾക്ക് ​ഗുരുതരപരിക്ക്. കൊട്ടാക്കമ്പൂർ സ്വദേശി ബാലകൃഷ്ണൻ, സഹോദരി ചിന്നു എന്നിവരാണ് മരിച്ചത്. ബാലകൃഷ്ണൻ്റെ ഭാര്യയാണ് ആശുപത്രിയിലുള്ളത്. കനത്ത മഴയെ തുടർന്ന് മൺതിട്ട ഇടിഞ്ഞുവീഴുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദേവികുളത്ത് നിന്ന് ഫയർഫോഴ്‌സ് സംഘം എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഒരു മണിക്കൂറോളം ശ്രമിച്ചാണ് മണ്ണിനടിയിൽ കുടുങ്ങിയവരെ പുറത്തെടുത്തത്.

ഉച്ചയ്ക്ക് ശേഷം പ്രദേശത്ത് അതിശക്തമായ മഴയും ഇടിമിന്നലും ഉണ്ടായതായി നാട്ടുക്കാർ പറയുന്നു.അതേസമയം, ഇടുക്കിയുടെയും കോട്ടയത്തിന്റെയും മലയോര മേഖലകളിൽ ശക്തമായ മഴ തുടരുകയാണ്. വാഗമൺ ഈരാറ്റുപേട്ട റോഡിലേക്കു മണ്ണിടിഞ്ഞതിനെ തുടർന്ന് റൂട്ടിൽ നേരിയ ഗതാഗത തടസ്സം അനുഭവപ്പെട്ടു. കാരികാട് ടോപ്പിൽ ഉരുൾപൊട്ടിയതായി സൂചനയുണ്ട്.

ALSO READ: വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച 16കാരി പ്രസവിച്ചു; 31കാരൻ അറസ്റ്റിൽ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക