കൈക്കൂലിക്കേസിൽ മുൻ ആർഡിഒയ്ക്ക് 7 വർഷം കഠിന തടവും 25000 രൂപ പിഴയും. മൂവാറ്റുപുഴ മുൻ ആർഡിഒ വി ആർ മോഹനൻ പിള്ളയെയാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ശിക്ഷിച്ചത്. പ്രതിയെ മൂവാറ്റുപുഴ സബ് ജയിലിലേക്ക് മാറ്റി.
|
2016ൽ മൂവാറ്റുപുഴ വാഴക്കുളത്ത് ഇടിഞ്ഞുപോയ സംരക്ഷണ ഭിത്തി നിർമാണവുമായി ബന്ധപ്പെട്ട് 50,000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് വിജിലൻസ് കോടതി ജഡ്‌ജി എൻ വി രാജു മുൻ ആർഡിഒയെ ശിക്ഷിച്ചത്.
പാടത്തോട് ചേർന്നുള്ള വീട്ടുവളപ്പിലെ ഇടിഞ്ഞുവീണ സംരക്ഷണ ഭിത്തി നന്നാക്കുന്നതിന് വീട്ടുടമ സർക്കാർ സഹായത്തിന് അപേക്ഷിച്ചിരുന്നു. എന്നാൽ, നിർമാണം നിർത്തിവയ്‌ക്കാനായിരുന്നു മോഹനൻ പിള്ളയുടെ നിർദേശം. എല്ലാ രേഖകളും ഉണ്ടായിട്ടും 50,000 രൂപ ആർഡിഒ കൈക്കൂലി ആവശ്യപ്പെട്ടതോടെ വീട്ടുടമ വിജിലൻസിനെ വിവരമറിയിക്കുകയായിരുന്നു. വിജിലൻസ് നിർദേശപ്രകാരം തുക കൈമാറിയതിന് പിന്നാലെ ഉദ്യോഗസ്ഥരെ മോഹനൻ പിള്ളയെ പിടികൂടുകയായിരുന്നു.പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി എ സരിത ഹാജരായി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





