21
Aug 2025
Sun
21 Aug 2025 Sun
CP Radhakrishnan Named NDA’s Vice President Candidate

ജഗദീപ് ധന്‍കറിന്റെ അപ്രതീക്ഷിത രാജിയെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കായി നടക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ സി പി രാധാകൃഷ്ണനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് എന്‍ഡിഎ. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. സപ്തംബര്‍ 9നാണ് തിരഞ്ഞെടുപ്പ്. ആഗസ്ത് 21ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ആഗസ്ത് 22ന് സൂക്ഷ്മപരിശോധന നടക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

1957 ഒക്ടോബര്‍ 20ന് തമിഴ്‌നാട്ടിലെ തിരുപ്പൂരിലാണ് ജനനം. ആര്‍എസ്എസിലും ബിജെപിയിലും പ്രവര്‍ത്തിച്ചിട്ടുള്ള രാധാകൃഷ്ണന്‍ 2003-2006 കാലയളവില്‍ ബിജെപിയുടെ തമിഴ്‌നാട് പ്രസിഡന്റായിരുന്നു. 2023 ഫെബ്രുവരി മുതല്‍ 2024 ജൂലൈ വരെ ജാര്‍ഖണ്ഡ് ഗവര്‍ണറായിരുന്നു. 2024 ജൂലൈ 31 മുതല്‍ മഹാരാഷ്ട്ര ഗവര്‍ണറാണ്.

ALSO READ: ഏഴ് ദിവസത്തിനകം സത്യവാങ്മൂലം നല്‍കുക അല്ലെങ്കില്‍ മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധിയോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക