പ്രതിപക്ഷ ഉപ നേതൃസ്ഥാന ആവശ്യത്തില്‍ നിന്ന് പിന്‍മാറാതെ സിപിഐ. ഉപനേതൃസ്ഥാനം നല്‍കില്ലെന്ന സിപിഐഎം നിലപാടിനെ തള്ളിയാണ് സിപിഐ ഈ ആവശ്യവുമായി മുന്നോട്ടുപോവുന്നത്. കേന്ദ്രനേതൃത്വം വഴി ആവശ്യം നേടിയെടുക്കാനാണ് നീക്കം. വിഷയത്തില്‍ ഇടപെടണമെന്ന് ദേശീയ നേതൃത്വത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.
|
ഉപനേതൃസ്ഥാന ആവശ്യം നിരാകരിക്കപ്പെട്ടതോടെ പാര്‍ട്ടി നാണക്കേടിലായെന്നും ഇനി നിലപാടില്‍ ഉറച്ച് നില്‍ക്കാതെ മാര്‍ഗമില്ലെന്നുമാണ് സിപിഐ യോഗത്തില്‍ തീരുമാനമായത്. പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് നല്‍കില്ലെന്ന് എകെജി സെന്ററിലെത്തിയ ബിനോയ് വിശ്വത്തോട് സിപിഐഎം സംസ്ഥാന സെക്രട്ടറി അറിയിക്കുകയായിരുന്നു. ഇതോടെയാണ് കേന്ദ്രനേതാക്കള്‍ വഴി ആവശ്യം നേടിയെടുക്കാനുള്ള നീക്കം സിപിഐ നടത്തിയിരിക്കുന്നത്. ഈ ശ്രമവും പരാജയപ്പെട്ടാല്‍ എന്ത് തീരുമാനമാവും സിപിഐ എടുക്കുകയെന്നത് വരും ദിവസങ്ങളിലറിയാം.
ALSO READ: എട്ട് പവന്‍ സ്വര്‍ണവും 120000 രൂപയും കവര്‍ന്ന യുവാവ് പിടിയില്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





