എട്ട് പവന്‍ സ്വര്‍ണവും 120000 രൂപയും കവര്‍ന്ന യുവാവ് പിടിയില്‍. മൂവാറ്റുപുഴ പട്ടിമറ്റത്താണ് സംഭവം. അസം സിമലുഗുരി സ്വദേശി ഫൈജുദീന്‍ (23) നെയാണ് കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തത്. മെയ് 30നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരനായ കന്യാകുമാരി സ്വദേശി വാടകയ്ക്ക് താമസിക്കുന്ന പട്ടിമറ്റം ഭണ്ഡാരക്കവലയിലുള്ള മുറിയില്‍ നിന്നാണ് പ്രതി മോഷണം നടത്തിയത്.
|
സ്‌കൂട്ടറിന്റെ ആര്‍സി ബുക്ക്, ഒപ്പിട്ടു സൂക്ഷിച്ചിരുന്ന ചെക്ക് ലീഫ് എന്നിവയും പ്രതി അപഹരിച്ചിരുന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് കുന്നത്തുനാട് പൊലീസ് ഇന്‍സ്പെക്ടര്‍ എസ്. ശിവലാല്‍, എസ്‌ഐ എം. അഭിജിത്, എഎസ്‌ഐ എ ഐ നാദിര്‍ഷ, സീനിയര്‍ സിപിഒ പി.എ. റിഷാദ്, സിപിഒമാരായ ഒ.എസ്. ബിബിന്‍രാജ്, എബി ഗോപാലന്‍ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
ALSO READ: തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിനെ ചേര്‍ത്തുപിടിച്ച് വിജയ്; ഒഴിവുള്ള ഏക രാജ്യസഭാ സീറ്റ് വിട്ടുനല്‍കി


