ഒക്ടോബർ 16ന് ഇടുക്കി ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ച് സിപിഐഎം. 15ന് പന്തം കൊളുത്തി പ്രകടനം നടത്തും. ഏലമലക്കാടുകളെ റിസർവ് വനം ആക്കാനുള്ള ശ്രമം നടക്കുന്നുവെന്നും മനുഷ്യ-മൃഗ സംഘർഷം ലഘൂകരിക്കാൻ യുഡിഎഫ് പ്രഖ്യാപിച്ച കാര്യങ്ങളിൽ നിന്ന് സർക്കാർ പിന്നോട്ട് പോയെന്നും സിപിഐഎം ആരോപിച്ചു. ഇഎസ്എയിൽ കേന്ദ്രത്തിന് നൽകിയ നിർദേശങ്ങളുടെ കെഡസ്ട്രിയൽ മാപ്പ് പുറത്തിറക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.
|
സിഎച്ച്ആർ പ്രദേശം വനഭൂമിയാക്കി മാറ്റാനുള്ള ഗൂഢ നീക്കം തിരിച്ചറിയുക, ആനത്താരകൾ സൃഷ്ടിക്കുന്നതിനുളള നീക്കം ഉപേക്ഷിക്കുക, രാത്രി സഞ്ചാരം വിലക്കിയ ഉത്തരവ് പിൻവലിക്കുക, ഫെൻസിങ്, മതിലുകൾ പൊളിക്കുന്ന ഉത്തരവ് പിൻവലിക്കുക, കലക്ടറെ ചട്ടുകമാക്കി സർക്കാർ ഇറക്കുന്ന കർഷക ദ്രോഹ ഉത്തരവുകൾ പിൻവലിക്കുക, സിഎച്ച്ആർഎൽ പദ്ധതി തിരികെ കൊണ്ടുവരാനുള്ള നീക്കം ഉപേക്ഷിക്കുക എന്നിവയാണ് സിപിഐഎമ്മിന്റെ ആവശ്യം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





