കണ്ണൂര്‍ കൂത്തുപറമ്പില്‍ സിപിഐഎം വാര്‍ഡ് കൗണ്‍സലര്‍ വയോധികയുടെ മാല പൊട്ടിച്ചോടി. ഹെല്‍മറ്റ് ധരിച്ചെത്തിയായിരുന്നു പിടിച്ചുപറി. സിപിഐഎം കൂത്തുപറമ്പ് ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗവും നാലാം വാര്‍ഡ് കൗണ്‍സിലറുമായ പി പി രാജേഷാണ് മാല പൊട്ടിച്ചത്.
|
കഴിഞ്ഞ വ്യാഴാഴ്ചയാണ് രാജേഷ് വയോധികയുടെ മാല പൊട്ടിച്ചത്. 77കാരിയായ ജാനകിയുടെ മാലയാണ് പ്രതി പൊട്ടിച്ചത്. ഇവര്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്തായിരുന്നു പ്രതി ഹെല്‍മറ്റും മാസ്‌കും ധരിച്ചു വീടിനുള്ളില്‍ കയറി ഇവരുടെ മാല പൊട്ടിച്ചോടിയത്. ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും ഇയാള്‍ സ്‌കൂട്ടറില്‍ കയറി കടന്നുകളയുകയയിരുന്നു.
സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വാഹനവും പ്രതിയെയും തിരിച്ചറിഞ്ഞത്. രണ്ട് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തിയിരിക്കുന്നത്. പൊട്ടിച്ചെടുത്ത മാല ഇയാളില്‍ നിന്ന് കണ്ടെടുത്തു.
ഇയാള്‍ പോലീസ് പിടിയിലായതിനു പിന്നാലെ പ്രതിയെ സിപിഐഎമ്മില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടിയുടെ യശസ്സിന് കളങ്കമേല്‍പ്പിക്കും വിധം പ്രവര്‍ത്തിച്ചതിനാണ് നടപടിയെന്ന് ജില്ലാ സെക്രട്ടറി അറിയിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





