06
Mar 2023
Mon
06 Mar 2023 Mon

കണ്ണൂർ: രാജ്യസഭാംഗവും കൈരളി ടി.വി മാനേജിങ് ഡയറക്ടറുമായ ജോൺ ബ്രിട്ടാസ് എം.പിയുടെ അമ്മ അന്നമ്മ ആലിലക്കുഴിയിൽ (94) അന്തരിച്ചു. പരേതനായ പൈലി ( പാപ്പച്ചൻ) യുടെ ഭാര്യയാണ്. നെയ്‌ശേരി പടിഞ്ഞാറയിൽ (തോട്ടത്തിൽമ്യാലിൻ ) കുടുംബാഗമാണ്. സംസ്‌കാരം ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് പുലിക്കുരുമ്പ സെന്റ്. അഗസ്റ്റ്യൻസ് ചർച്ചിൽ നടക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മക്കൾ : സണ്ണി, റീത്ത, സെബാസ്റ്റ്യൻ, റെജി, മാത്യു, ജോൺ ബ്രിട്ടാസ്, ജിമ്മി (ദുബായ്). മരുമക്കൾ : ലിസി നമ്പ്യാപറമ്പിൽ (എരുവാട്ടി ) ,ജോസ് ചരമേൽ (കാക്കേങ്ങാട്), ജൈസമ്മ വടക്കേക്കര (എടൂർ), ജോണി വടക്കേക്കുറ്റ് (ചെമ്പൻ തൊട്ടി), മിനി ചൂരക്കുന്നേൽ (പരപ്പ), ഷീബ ആളൂർ കോക്കൻ (തൃശ്ശൂർ), ധന്യ അമ്പലത്തിങ്കൽ (പെരുമ്പടവ്).

അതേസമയം, അമ്മ മരിച്ച വിവരം ബ്രിട്ടാസ് തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. കുറച്ച് കാലങ്ങളായി മനസ്സിൽ ഉണ്ടായിരുന്ന ഒരു ഭയം സത്യമായെന്ന് അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ:
ജീവിച്ചകാലമത്രയും എല്ലാവർക്കും സ്‌നേഹത്തിന്റെ വിരുന്ന് നൽകി എന്റെ അമ്മ യാത്രയായി. കുറച്ച് കാലങ്ങളായി മനസ്സിൽ ഉണ്ടായിരുന്ന ഒരു ഭയം സത്യമായി. ഞാൻ ഇന്ന് എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ എന്റെ അമ്മച്ചി പകർന്ന സ്‌നേഹത്തിന്റെയും കരുതലിന്റെയും കരുത്തിന്റെയും അധ്വാനത്തിന്റെയും തണലിലാണ്. അമ്മച്ചി നൽകിയതൊന്നും ഇല്ലാതാകുന്നില്ല.പക്ഷെ ഇനി അമ്മച്ചി ഞങ്ങളുടെ കൂടെ ഇല്ല.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക