മലപ്പുറം ചെമ്മാട് ദാറുല്‍ ഹുദ ഇസ്ലാമിക് യൂനിവേഴ്സിറ്റിയിലേക്ക് സിപിഐഎം തിരൂരങ്ങാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. കുടിവെള്ളം മലിനമാക്കുന്നു, പാടം മണ്ണിട്ട് നികത്തുന്നു എന്നീ ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. തിരൂരങ്ങാടി ഏരിയാ സെക്രട്ടറി തയ്യില്‍ അലവി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
മാര്‍ച്ചിന് ശേഷം നടന്ന യോഗത്തില്‍ യൂനിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലറായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം ബഹാഉദ്ദീന്‍ നദ് വിക്കെതിരെ സിപിഐഎം കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നെല്‍കൃഷി നടന്നിരുന്ന പ്രദേശമായിരുന്നു ഇതെന്നും എന്നാലിപ്പോള്‍ ഈ വയലുകളില്‍ കൃഷി അസാധ്യമായിരിക്കുന്നുവെന്നും നേതാക്കള്‍ പറഞ്ഞു.
|
ബഹാഉദ്ദീന്‍ നദ് വിക്ക് പ്രത്യേക കൃമികടിയാണെന്ന് സിപിഐഎം തിരൂരങ്ങാടി ഏരിയ കമ്മിറ്റി അംഗം സി ഇബ്രാഹിംകുട്ടി പറഞ്ഞു. ബഹാഉദ്ദീന്‍ നദ് വി മുസ് ലിം ലീഗിന്റെ കോളാമ്പിയായി പ്രവര്‍ത്തിക്കുന്നയാളാണെന്നും ചുവന്ന കൊടി കണ്ടാല്‍ ഹാലിളകുമെന്നും അദ്ദേഹത്തിന് ഇടയ്ക്ക് കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രസ്താവനകള്‍ നടത്തിയില്ലെങ്കില്‍ ഉറക്കം വരില്ലെന്നും ഇബ്രാഹിംകുട്ടി പറഞ്ഞു.
ചെമ്മാട് താജ് ഓഡിറ്റോറിയം പരിസരത്ത് നിന്നായിരുന്നു പ്രതിഷേധ മാര്‍ച്ച് തുടങ്ങിയത്. ദാറുല്‍ ഹുദയുടെ പരിസരത്ത് വച്ച് മാര്‍ച്ച് പോലീസ് തടയുകയും ചെയ്തു. ഏരിയാകമ്മിറ്റി അംഗങ്ങളായ ടി കാര്ത്തികേയന്, കെ രാമദാസ്, എം പി ഇസ്മായില്‍, കെ ഉണ്ണികൃഷ്ണന്, നിയാസ് തയ്യില്‍, കെ കെ ജയചന്ദ്രന്, പി സാഹിര്‍ എന്നിവരും യോഗത്തില്‍ സംസാരിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





