07
Dec 2023
Sat
07 Dec 2023 Sat

കണ്ണൂർ പഴയങ്ങാടിയിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടി പ്രതിഷേധിച്ച
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ ജയിൽ മോചിതരായ പ്രതികൾക്ക് സ്വീകരണവുമായി സിപിഐഎം. നാല് ഡിവൈഎഫ്ഐ പ്രവർത്തകർക്കാണ് സിപിഐഎം മാടായി ഏരിയ കമ്മിറ്റി സ്വീകരണം ഒരുക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാടായിപ്പാറയിൽ കല്യാശ്ശേരി മണ്ഡലം നവകേരള സദസ് കഴിഞ്ഞ് മന്ത്രിസഭയുടെ ബസ് എരിപുരത്തെത്തിയപ്പോൾ കരിങ്കൊടി വീശിയ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നു.
ചെടിച്ചട്ടിയും ഇരുമ്പ് വടിയും ഹെൽമറ്റും ഉപയോഗിച്ചായിരുന്നു മർദ്ദനം.

സംഭവത്തില്‍ 14 സിപിഐഎം-ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. വധശ്രമം ഉൾപ്പെടെ ഏഴ് വകുപ്പുകൾ ചുമത്തിയായിരുന്നു കേസ്.ഇതിൽ 4 പേരാണ് ഇപ്പോൾ ജാമ്യത്തിലിറങ്ങിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക