03
Mar 2025
Sun
03 Mar 2025 Sun

കോട്ടയത്ത് മോഷണക്കേസ് പ്രതിയെ പിടിക്കാനെത്തിയ പോലീസുകാരന് കുത്തേറ്റു. ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫിസര്‍ സനു ഗോപിക്കാണ് കുത്തേറ്റത്. കോട്ടയം എസ്എച്ച് മൗണ്ടില്‍ ആണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മള്ളുശ്ശേരിയില്‍ വീട്ടമ്മയെ ബന്ദിയാക്കി സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതി അരുണ്‍ ബാബുവാണ് പോലീസുകാരനെ കുത്തിയത്. സംഭവസമയം മഫ്തിയിലായിരുന്നു സനു ഗോപി. പരിക്കേറ്റ ഉദ്യോഗസ്ഥനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആക്രമണത്തിനു ശേഷം രക്ഷപ്പെട്ട പ്രതിയെ പിടികൂടാന്‍ പോലീസ് ശ്രമം തുടങ്ങി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക