ലോകകപ്പില്‍ പാകിസ്താന്‍ ഇന്നിറങ്ങുന്നു; എതിരാളികള്‍ നെതര്‍ലന്‍ഡ്‌സ്
|
ഹൈദരബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് പാകിസ്താന്‍ ആദ്യ മത്സരത്തിനിറങ്ങുന്നു. താരതമ്യേന ദുര്‍ബലരായ നെതര്‍ലന്‍ഡ്‌സ് ആണ് എതിരാളികള്‍. ഹൈദരബാദിലെ രാജിവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തില്‍ ഉച്ചകഴിഞ്ഞ് രണ്ടിന് മത്സരം ആരംഭിക്കും.
ഏഷ്യാ കപ്പിലെ മോശം പ്രകടനങ്ങളുടെ ആശങ്കയ്‌ക്കൊപ്പം സന്നാഹമത്സരങ്ങളില്‍ രണ്ട് മത്സരങ്ങളും പരാജയപ്പെട്ടതും പാകിസ്താനു തലവേദനയാണ്.നസീം ഷായുടെ പരുക്ക് അവരെ സാരമായി ബാധിച്ചിട്ടുണ്ട്. ഫോമിലല്ലാത്ത ഫഖര്‍ സമാന് ഫോം കണ്ടെത്താനുള്ള അവസാന അവസരമാവും ഈ കളി.
നെതര്‍ലന്‍ഡ്‌സ് ലോകകപ്പ് ഒരുക്കങ്ങള്‍ നടത്തിയത് കര്‍ണാടക ടീമുമായി കളിച്ചായിരുന്നു. അതില്‍ മോശം പ്രകടനമാണ് അവര്‍ കാഴ്ചവച്ചതും. 12 വര്‍ഷത്തിനു ശേഷം ലോകകപ്പിലേക്ക് അവസരം ലഭിച്ച നെതര്‍ലന്‍ഡ്‌സ് അവസാനമായി ഒരു രാജ്യാന്തര മത്സരം കളിച്ചത് 4 മാസങ്ങള്‍ക്കു മുന്‍പാണ്. അതുകൊണ്ട് തന്നെ ഈ ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിന്റെ പ്രകടനം എങ്ങനെയാവുമെന്ന് കണ്ടറിയണം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





