പാകിസ്താന്‍ സുരക്ഷാവിവരങ്ങള്‍ ചോര്‍ത്തിനല്‍കിവന്ന സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ എന്‍ഐഎയുടെ പിടിയിലായി. മോത്തി റാം ജാട്ട് ആണ് അറസ്റ്റില്‍ ആയത്. മോത്തി റാമിനെ സര്‍വീസില്‍ നിന്നു പിരിച്ചുവിട്ടതായി സിആര്‍പിഎഫ് അറിയിച്ചു.
|
2023 മുതല്‍ പാകിസ്താന്‍ ഇന്റലിജന്‍സിന് തന്ത്രപ്രധാനമായ ദേശീയ സുരക്ഷാ വിവരങ്ങള്‍ കൈമാറി വരികയായിരുന്നു ഇയാള്‍. ഇതിനു പ്രതിഫലമായി ഇയാള്‍ പണവും കൈപ്പറ്റിയിരുന്നുവെന്ന് എന്‍ഐഎ കണ്ടെത്തി. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഇയാളെ ജൂണ്‍ 6 വരെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. സിആര്‍പിഎഫ് ഉദ്യോഗസ്ഥരും കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളിലെ ഉദ്യോഗസ്ഥരും മോത്തി റാം ജാട്ടിനെ ചോദ്യം ചെയ്തതിനു ശേഷമാണ് എന്‍ഐഎയ്ക്ക് കൈമാറിയത്.
സുരക്ഷാ സേന നടത്തിയ ഓപറേഷനുകളെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങള്‍, സുരക്ഷാ സംവിധാനങ്ങളുടെ സ്ഥാനം എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് ഇയാള്‍ കൈമാറിയത്. പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതിനായി ഡല്‍ഹി പാട്യാല കോടതി മോത്തി റാമിനെ ജൂണ് ആറുവരെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു.
ALSO READ: പാകിസ്താനു വേണ്ടി ചാരവൃത്തി നടത്തിയതിന് വനിതാ യുട്യൂബര്‍ അടക്കം ഏഴുപേര്‍ അറസ്റ്റില്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





