07
Nov 2023
Sun
07 Nov 2023 Sun

കുസാറ്റ് ടെക് ഫെസ്റ്റിനോടനുബന്ധിച്ച് നടത്തിയ ​ഗാനമേളയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും മരിച്ച നാലു പേരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. കുസാറ്റ് വിദ്യാര്ഥികളായ കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, നോർത്ത് പറവൂർ സ്വദേശി ആൻ റുഫ്ത, താമരശ്ശേരി സ്വദേശിനി സാറാ തോമസ് എന്നിവരുടെ മൃതദേഹങ്ങൾ പൊതുദർശനത്തിനായി കാംപസിലെത്തിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു, മന്ത്രി പി രാജീവ് എന്നിവർ കുസാറ്റിലുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മരിച്ച നാലാമനായ ഇലക്ട്രീഷ്യൻ പാലക്കാട് മൂണ്ടൂർ സ്വദേശി ആൽവിൻ ജോസഫിന്റെ മൃതദേഹം നേരെ നാട്ടിലേക്ക് കൊണ്ടുപോയി. മരിച്ച രണ്ടു വിദ്യാർഥികളുടെ മൃതദേഹങ്ങൾ കളമശ്ശേരി മെഡിക്കൽ കോളജിലും രണ്ടു പേരുടേത് എറണാകുളം ജനറൽ ആശുപത്രിയിലുമാണ് നടത്തിയത്. രാവിലെ തന്നെ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക