14
Oct 2025
Fri
14 Oct 2025 Fri
Customs will release Dulquer Salman's Defender

ഓപറേഷന്‍ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ വാഹനം കസ്റ്റംസ് വിട്ടുനല്‍കും. ബാങ്ക് ഗ്യാരണ്ടിയിലാണ് വാഹനം വിട്ടുനല്‍കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വാഹനം വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് ദുല്‍ഖര്‍ നേരത്തേ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹരജി പരിഗണിച്ച കോടതി ദുല്‍ഖറിനോട് കസ്റ്റംസിനെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. രേഖകള്‍ സമര്‍പ്പിച്ചാല്‍ വാഹനം വിട്ടുനല്‍കണമെന്ന് കോടതി കസ്റ്റംസിനോട് ഉത്തരവിടുകയും ഇതിന് ഒരാഴ്ചത്തെ സമയം അനുവദിക്കുകയും ചെയ്തിരുന്നു.
ദുല്‍ഖറിന്റെ മൂന്ന് വാഹനങ്ങളാണ് കസ്റ്റംസ് പിടിച്ചുകൊണ്ടുപോയിട്ടുള്ളത്.

ALSO READ: ശിരോവസ്ത്രം വിലക്കിയ സെന്റ് റീത്താസ് സ്‌കൂളിലേക്ക് ഇനി മകളെ അയയ്ക്കില്ലെന്ന് വിദ്യാര്‍ഥിനിയുടെ പിതാവ്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക