27
Jul 2024
Fri
27 Jul 2024 Fri

മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ടും മുസ്‌ലിം ലീഗ് നേതാവുമായ എ.പി ഉണ്ണികൃഷ്ണൻ അന്തരിച്ചു. ലീഗിന് കീഴിലുള്ള ദളിത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ആയിരുന്നൂ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഏതാനും നാളുകളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. നിലവിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ആണ്. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളും ആണ്.

നന്നമ്പ്ര ഡിവിഷനിൽ നിന്നും മൽസരിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ അദ്ദേഹം ദീർഘകാലമായി ദളിത് ലീഗിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു.

പാണക്കാട് കൊടപ്പനക്കൽ കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹം മികച്ച പ്രാസംഗികനും സംഘാടകനുമായിരുന്നു.

മുസ്‌ലിം ലീഗ് വേദികളിലെ പ്രഭാഷകൻ, പാർട്ടിയെയും പാണക്കാട് കുടുംബത്തെയും നെഞ്ചോട് ചേർത്ത് പിടിച്ച തികഞ്ഞ മതേതരവാദി, കറകളഞ്ഞ സംഘടനാ പ്രവർത്തകൻ എന്നിങ്ങനെ ഏറെ വിശേഷണങ്ങൾ ഉള്ള വ്യക്തിയായിരുന്നു ഉണ്ണികൃഷ്ണൻ.